
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസ് അട്ടിമറിക്കപ്പെട്ടെന്നാരോപിച്ചാണ് അതിജീവിത കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം റിപ്പോര്‍ട്ടാക്കി, കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷ വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹര്‍ജി സമര്‍പ്പിച്ചത്. മെമ്മറി കാര്‍ഡ് ചോര്‍ച്ചന്നതില്‍ നേരത്തെ നടന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തൃപ്തികരമല്ലെന്നും സത്യസന്ധമായ അന്വേഷണം വേണെന്നുമാണ് അതിജീവിതയുടെ വാദം.

മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ലാബില്‍ അയച്ച് പരിശോധന നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയിലായിരുന്നപ്പോള്‍ ആരോ കണ്ടെന്നും ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നുമാണ് നടിയുടെ ആരോപണം. 2017 ഫെബ്രുവരി പതിനേഴിനാണ് ഷൂട്ടിങ് കഴിഞ്ഞു മടങ്ങുന്നതിനിടെ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.

അതേസമയം, നടിയ ആക്രമിച്ച കേസിൽ 2025 ഡിസംബർ 8 നാണ് വിചാരണക്കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി പൾസർ സുനി അടക്കം ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.







