Vazhchayugam

Live News

28.3°C
  • Kottayam
June 22, 2026
Follow Us:
VazhchayugamBlogKeralaസപ്ലൈകോ കേന്ദ്രീകരിച്ച് ആധുനിക റൈസ് മില്ലുകൾ; കർഷകരെ ചൂഷണം ചെയ്യുന്നവർക്കെതിരെ നടപടിയെന്ന് ഭക്ഷ്യമന്ത്രി

സപ്ലൈകോ കേന്ദ്രീകരിച്ച് ആധുനിക റൈസ് മില്ലുകൾ; കർഷകരെ ചൂഷണം ചെയ്യുന്നവർക്കെതിരെ നടപടിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുകളുടെ ചൂഷണം തടയാൻ സപ്ലൈകോ കേന്ദ്രീകരിച്ച് ആധുനിക മില്ലുകൾ തുടങ്ങുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ അറിയിച്ചു.

ചോദ്യോത്തര വേളയിൽ ആലപ്പുഴ എം.എൽ.എ എ.ഡി തോമസിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവും മൂലം നെൽകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് സ്വകാര്യ മില്ലുകളുടെ ചൂഷണം. ഒരു ക്വിൻ്റൽ നെല്ല് സംസ്കരിച്ചാൽ 68 കിലോ അരി കിട്ടണമെന്നാണ് കേന്ദ്ര നിയമം. എന്നാൽ കാലാവസ്ഥയുടെ പേര് പറഞ്ഞ് മൂന്ന് മുതൽ 15 കിലോ വരെ കിഴിവാണ് മില്ലുടമകൾ കർഷകരോട് ചോദിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പ്രശ്നമുണ്ടാക്കിയ മില്ലുകളെത്തന്നെ വീണ്ടും സംഭരണം ഏൽപിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, സപ്ലൈകോ വഴി ആധുനിക സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും എ.ഡി തോമസ് ആവശ്യപ്പെട്ടു.

കിഴിവ് സംബന്ധിച്ച പ്രശ്നം നാളുകളായി നിലനിൽക്കുന്നതാണെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. 68 ശതമാനമാണ് കേന്ദ്ര മാനദണ്ഡപ്രകാരം ലഭ്യമാക്കേണ്ടത്. മുൻ സർക്കാരിൻ്റെ കാലത്ത് ഇത് 64.5 ശതമാനമായി പുനർനിർണയിച്ചിരുന്നെങ്കിലും പിന്നീട് കോടതി വ്യവഹാരങ്ങളിലേക്ക് പോയി. നിലവിൽ 68 ശതമാനം തന്നെയാണ് ഔട്ട് ടേൺ റേഷ്യോ (ഒ.ടി.ആർ). നടപടികൾ പൂർത്തിയാക്കാത്ത മില്ലുകളെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സപ്ലൈകോയുടെ കീഴിൽ കേന്ദ്രീകൃത സംവിധാനത്തിൽ മില്ലുകൾ ആരംഭിക്കാൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags