Vazhchayugam

Live News

28.3°C
  • Kottayam
June 22, 2026
Follow Us:
VazhchayugamBlogFifa Worldcup 2026 Newsടുണീഷ്യയെ നാല് ഗോളിന് തകര്‍ത്ത് ജപ്പാന്‍

ടുണീഷ്യയെ നാല് ഗോളിന് തകര്‍ത്ത് ജപ്പാന്‍

മോണ്ടെറെയ്: ഫിഫ ലോകകപ്പില്‍ ടുണിഷ്യയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ജപ്പാന്‍. ഈ വിജയത്തോടെ അവര്‍ റൗണ്ട് ഓഫ് 32 യോഗ്യതയ്ക്ക് തൊട്ടടുത്തെത്തി.മത്സരത്തില്‍ അയസെ ഉവേദ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡെയ്ചി കമാഡ, ജുന്‍യ ഇറ്റോ എന്നിവരും ലക്ഷ്യം കണ്ടു. ഇതോടെ ഏഷ്യന്‍ വമ്പന്മാരായ ജപ്പാന്‍, ഗ്രൂപ്പ് എഫില്‍ നെതര്‍ലന്‍ഡ്‌സിനൊപ്പം നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. മറുവശത്ത് ഈ പരാജയത്തോടെ ടുണീഷ്യ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കാനാകാതെ പുറത്തായി.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ജപ്പാന്‍ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ കുതിച്ചുപാഞ്ഞ നകാമുറ നല്‍കിയ മികച്ചൊരു ക്രോസ് കൃത്യമായി ബോക്സിലെത്തിയ ഡെയ്ച്ചി കാമഡ വലയിലാക്കുകയായിരുന്നു. കോച്ച് ഹാജിമെ മൊറിയാസുവിന്റെ 3-4-3 ഫോര്‍മേഷനില്‍ ജപ്പാന്‍ താരങ്ങള്‍ കളം നിറഞ്ഞു കളിച്ചതോടെ ട്യുണീഷ്യന്‍ നിര ശരിക്കും കാഴ്ചക്കാരായി മാറി.

31-ാം മിനിറ്റില്‍ ഫെയ്‌നൂര്‍ഡ് സ്ട്രൈക്കര്‍ അയസെ ഉവേദയിലൂടെ ജപ്പാന്‍ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. ബോക്സിന്റെ വലതുമൂലയിലേക്ക് പന്തുമായി മുന്നേറിയ ഉവേദ, ട്യുണീഷ്യന്‍ ഡിഫെന്‍ഡര്‍ താല്‍ബിയുടെ കാലുകള്‍ക്കിടയിലൂടെ തൊടുത്ത ലോ-ഡ്രൈവ് വലയില്‍ തുളച്ചുകയറി (2-0).

രണ്ടാം പകുതിയില്‍ ട്യുണീഷ്യ ചില മാറ്റങ്ങളോടെ പ്രതിരോധം ശക്തമാക്കാന്‍ ശ്രമിച്ചു. 50-ാം മിനിറ്റില്‍ ഹാനിബാലിന് ട്യുണീഷ്യയുടെ ആദ്യ മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. 69-ാം മിനിറ്റില്‍ ജപ്പാന്‍ മൂന്നാം ഗോളും നേടി. ഉവേദയുടെ മനോഹരമായ വണ്‍-ടച്ച് പാസില്‍ നിന്ന് ഇതോയാണ് പന്ത് വലയിലെത്തിച്ചത്. 83-ാം മിനിറ്റില്‍ ഉവേദ തന്റെ രണ്ടാമത്തെയും ടീമിന്റെ നാലാമത്തെയും ഗോള്‍ നേടി ട്യുണീഷ്യയുടെ പരാജയം പൂര്‍ത്തിയാക്കി.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ദെയ്ചി കമാഡയിലൂടെ ജപ്പാന്‍ മുന്നിലെത്തുകയും ആദ്യ പകുതിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തുകയും ചെയ്തു. മത്സരത്തിന്റെ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്‌ട്രൈക്കര്‍ അയാസെ ഉവേദ നേടിയ മികച്ചൊരു ഗോള്‍ ജപ്പാന്റെ ലീഡ് ഉയര്‍ത്തി.

69-ാം മിനിറ്റില്‍ ജുന്‍യ ഇറ്റോയിലൂടെ ജപ്പാന്‍ മൂന്നാമത്തെ ഗോള്‍ നേടി. പിന്നീട് മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഉവേദ തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തിയതോടെ ജപ്പാന്റെ ഗോള്‍പട്ടിക തികഞ്ഞു. ഗോള്‍ലൈനില്‍ ഉണ്ടായിരുന്ന രണ്ട് ടുണീഷ്യന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുകളിലൂടെ തലകൊണ്ട് പന്ത് കോരിയിട്ടാണ് ഉവേദ ഈ ഗോള്‍ നേടിയത്. ഒരു ലോകകപ്പ് മത്സരത്തില്‍ ഒരു ഏഷ്യന്‍ രാജ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന ഗോള്‍ സമ്പാദ്യമാണിത് (4 ഗോള്‍).

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags