
രാഹുല്‍ ഗാന്ധിക്ക് സവര്‍ണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞത് അതുകൊണ്ട്: എ കെ ബാലന്
പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഉള്ളിലെ ജാതി ബോധം കൊണ്ടാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്. മനസിന്റെ ഉള്ളില്‍ ഇപ്പോഴും തുടരുന്ന സവര്‍ണബോധത്തിന്റെ അംശം ഉള്ളതുകൊണ്ടാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നും എന്നാല്‍ മോദിയെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിക്കുന്നത് അതുകൊണ്ടാണെന്നും എ കെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു.

പിഎം ശ്രീ പദ്ധതി തുടരുമെന്ന യുഡിഎഫിന്റെ സര്‍ക്കാരിന്റെ നിലപാടിനെ എകെ ബാലന് പരിഹസിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്നായിരുന്നു ലീഗ് നേതാക്കള്‍ പറഞ്ഞത്. ‘ഞങ്ങള്‍ അറബിക്കടലില്‍ വലവീശികൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഒരംശം കിട്ടുമോയെന്ന് നോക്കി. ഇതുവരെ ഒന്നും കുടുങ്ങിയിട്ടില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ എംഒയു ഒപ്പിട്ട് എന്ന് പറഞ്ഞത് ശരിയാണ്. അത് ഒരു പദ്ധതിയുടെ ഫൈനല്‍ എഗ്രിമെന്റ് അല്ല. തുടക്കം മാത്രമാണ്. അപ്പോള്‍ തന്നെ ഘടകക്ഷി എന്ന നിലയില്‍ അതിന്റെ ഭവിഷ്യത്ത് സിപിഐ തുറന്നുപറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറി. എന്നാല്‍ എംഒയു അംഗീകരില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞാല്‍ അവരെ തൂക്കാന്‍ വിധിക്കുമോ’- എ കെ ബാലന് ചോദിച്ചു.

സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ അവര്‍ വീണയെ വിളിപ്പിച്ച് കൊണ്ടേയിരിക്കട്ടെ. ഇത്രയും ഏജന്‍സികളും സംവിധാനങ്ങളും എല്ലാം പരിശോധിച്ചിട്ട് ഒന്ന് കണ്ടെത്താനായിട്ടില്ല. ഇനി ഇഡിയാണ് പറയേണ്ടത് പിണറായി വിജയനും കുടുംബവും ചെയ്ത തെറ്റുകള്‍ എന്താണെന്ന് കാര്യം. തങ്ങളുടെ ലക്ഷ്യം വീണയല്ല പിണറായിയാണെന്നാണ് ഷോണ്‍ ജോര്‍ജും മാത്യു കുഴല്‍നാടനും പറയുന്നത്. അതില്‍ നിന്നുതന്നെ ഇത് രാഷ്ട്രീയമാണെന്ന് വ്യക്തമായില്ലേ. വീണ വീണയുടെ വഴി നോക്കെട്ട പിണറായിയുടെ വഴി പാര്‍ട്ടി നോക്കുമെന്നും എ കെ ബാലന് പറഞ്ഞു.
Tags:
admin
Related Post
- By admin
- 01 Views







